പാലാരിവട്ടം അഴിമതി കേസ്; വി കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

v k Ebrahim Kunj got bail

പാലാരിവട്ടം പാലം അഴിമതി കേസിഷ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ട് പുറത്ത് പോകരുതെന്നും പാസ്പോർട്ട് കോടതിയിൽ കെട്ടി വെക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്,

ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യം. ആരോഗ്യ പ്രശ്നം കണക്കിലെടുത്ത് കൊണ്ട് ജാമ്യം അനുവദിക്കുന്നതിൽ സർക്കാർ എതിർപ്പ് അറിയിച്ചില്ല. നേരത്തെ ജാമ്യഹർജി തള്ളിയ ഹൈക്കോടതി, ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷ നൽകാൻ നിർദേശിക്കുകയായിരുന്നു.

Content Highlights; v k Ebrahim Kunj got bail