ബദൗൻ കൂട്ട ബലാത്സംഗം; ദേശീയ വനിതാ കമ്മീഷൻ അംഗത്തിന്റെ പരാമർശത്തെ അപലപിച്ച് പ്രിയങ്ക ഗാന്ധി

ബദൗനിൽ അമ്പത് വയസ്സുകാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അംഗം നടത്തിയ പരാമർശത്തെ അപലപിച്ച് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

സമയം വൈകിയപ്പോൾ പുറത്ത് പോയില്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല എന്നായിരുന്നു കൊല്ലപെട്ട സ്ത്രീയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം ദേശീയ വനിതാ കമ്മീഷൻ അംഗം ചന്ദ്രമുഖി പറഞ്ഞത്.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ട ദേശീയ വനിതാ കമ്മീഷൻ അംഗത്തിന് ഇത്തരമൊരു മനോഭാവത്തോടെ എങ്ങനെ പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

Content Highlights; Women will not tolerate: Priyanka Gandhi condemns NCW member’s remark on Badaun rape