പ്രശ്നങ്ങൾ സൃഷ്ടിച്ച് പ്രശസ്തി നേടാനുള്ള തന്ത്രമായിരുന്നു; വി ഫോർ കൊച്ചിക്കെതിരെ മുഖ്യമന്ത്രി

abpc voter survey predict that ldf continue in kerala

വെെറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നുകൊടുത്ത വി ഫോർ കൊച്ചിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി ഘട്ടത്തിൽ കാണാത്ത ചിലർ കുത്തിത്തിരിപ്പുമായെത്തിയെന്നും പ്രശ്നങ്ങൾ സൃഷ്ടിച്ച് പ്രശസ്തി നേടുകയെന്ന തന്ത്രമാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. വെറ്റില മേൽപ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  

പലവിധത്തിൽ പ്രത്യേകതയുള്ള ഒരു മേൽപ്പാലം സമയബന്ധിതമായും സുരക്ഷ ഉറപ്പാക്കിയും നാടിന് സമർപ്പിക്കുമ്പോൾ  അത് ചെയ്യുന്ന സർക്കാരിൽ ജനങ്ങൾക്ക് കൂടുതൽ വിശ്വാസമുണ്ടാകുന്നതിൽ അസ്വസ്ഥതപ്പെടുന്ന ചിലരുണ്ടാകാം, ആസൂത്രണ ഘട്ടത്തിലോ പ്രതിസന്ധി ഘട്ടങ്ങളിലോ ഇവരെ കാണാനാകില്ല. ഫണ്ടില്ലാതെ പദ്ധതി ഉപേക്ഷിക്കപ്പെട്ടപ്പോൾ ഇവരുടെ ആത്മരോഷം ഉണർന്നതായി കണ്ടില്ല. അദ്ദേഹം പറഞ്ഞു.

കേവലം ചെറിയ ഒരു ആൾക്കൂട്ടമാണിത്. ജനാധിപത്യവാദികളെന്ന് നടിക്കുകയാണ്. ആ കുബുദ്ധി നാടിന് മനസിലാകും. പാലാരിവട്ടം പാലത്തിന് അഴിമതിയുടെ ഭാഗമായി ബലക്കുറവുണ്ടായപ്പോൾ ഇവരെ കാണാനായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

content highlights: CM Pinarayi Vijayan Against We for Kochi