നരേന്ദ്ര മോദിക്കെതിരെ അപകീർത്തിപരമായ ട്വീറ്റ്; മുതിർന്ന പൈലറ്റിനെ പുറത്താക്കി ഗോ എയർ

goair pilot suspended

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തിപരമായി ട്വീറ്റ് ചെയ്ത മുതിർന്ന പൈലറ്റിനെ പുറത്താക്കി ഗോ എയർ. “കമ്പനിയുടെ നിയമങ്ങളും നയങ്ങളുമായി യോജിച്ചു പോകാൻ എല്ലാ തൊഴിലാളികളും ബാധ്യസ്ഥരാണെന്നും ഏതെങ്കിലും വ്യക്തിയോ തൊഴിലാളിയോ പ്രകടിപ്പിക്കുന്ന അഭിപ്രായം കമ്പനിയുടേതല്ല. ക്യാപ്റ്റനെ ഗോ എയർ പുറത്താക്കിയിരിക്കുന്നു.” ഗോ എയർ വക്താവ് വ്യക്തമാക്കി.

അതിനു പിന്നാലെ ട്വീറ്റിന് ക്ഷമാപണവുമായി പൈലറ്റ് രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയെ കുറിച്ച എന്റ ട്വീറ്റുകൾ പലരേയും വേദനിപ്പിച്ചതായി അറിഞ്ഞു. അതിന് ക്ഷമ ചോദിക്കുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായവുമായി ഗോ എയറിന് ഒരു ബന്ധവുമില്ലെന്നും അതിന്റഎ പൂർണ ഉത്തരവാദിത്തവും എനിക്കാണ്. എന്റെ തെറ്റിൽ ഞാൻ ക്ഷമ ചോദിക്കുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാനും ഞാൻ തയ്യാറാണ് എന്നുമാണ് പൈലറ്റ് ട്വീറ്റ് ചെയ്തത്.

Content Highlights; goair-pilot-suspended