നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമെന്ന് ജ. കെമാൽ പാഷ

justice Kemal Pasha about contesting as UDF candidate

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമെന്ന് റിട്ട. ഹൈക്കോടതി ജഡ്ജ് കെമാൽ പാഷ. ഇടതു പക്ഷത്തെ ചിലരുടെ പ്രസ്താവനയാണ് മത്സരിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും അദ്ധേഹം വ്യക്തമാക്കി.

യുഡിഎഫ് സ്ഥാനാർത്ഥി ആയോ സ്വതന്ത്രനായോ മത്സരിക്കുമെന്നും എറണാകുളത്തോ കളമശ്ശേരിയിലോ മത്സരിക്കാനാണ് താത്പര്യമെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി. കൂടാതെ ബിജെപിയോടും അവരുടെ ഭരണ രീതിയോടും താത്പര്യമില്ലെന്നും എംഎൽഎ ആയാൽ ശമ്പളം വാങ്ങില്ലെന്നും കെമാൽ പാഷ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വൈറ്റില മേൽപ്പാലം വി ഫോർ പ്രവർത്തകർ തുറന്നും കൊടുത്ത സംഭവത്തിൽ സർക്കാരിനെതിരെ കെമാൽ പാഷ രംഗത്ത് എത്തിയിരുന്നു. വീട്ടിലെ തേങ്ങാ വെട്ടി പണിതതല്ല പാലം എന്നോർക്കണമെന്നും പാലം ഉദ്ഘാടനം തെരഞ്ഞെടുപ്പിൽ വില പേശലിനായി വച്ചതാണെന്നും അദ്ധേഹം ആരോപിച്ചിരുന്നു.

Content Highlights; justice Kemal Pasha about contesting as UDF candidate