മകനെ അമ്മ പീഡിപ്പിച്ചെന്ന കേസിൽ പുതിയ വഴിത്തിരിവ്; അച്ഛനെതിരെ ഇളയകുട്ടിയുടെ മൊഴി

Kadakkavoor POCSO Case, Government opposes mother's bail application

തിരുവനന്തപുരം കടക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ പുതിയ വഴിത്തിരിവ്. അമ്മയ്ക്കെതിരെ മൊഴി നൽകാൻ അച്ഛൻ സഹോദരനെ നിർബന്ധിച്ചിരുന്നതായി ഇളയ കുട്ടി പറഞ്ഞു. ഭർത്താവിൻ്റെ രണ്ടാം വിവാഹത്തെ എതിർത്തതിൻ്റെ വെെരാഗ്യം മൂലം കേസിൽ കുടുക്കിയതാണെന്ന് യുവതി പരാതിപ്പെട്ടു. ഭർത്താവ് നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചതെന്നും ആരോപണമുണ്ട്. 14കാരനായ മകനെ ലെെംഗികമായി അമ്മ പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

പതിനേഴും പതിനാലും പതിനൊന്നും വയസുള്ള മൂന്നു ആൺകുട്ടികളും 6 വയസുള്ള പെൺകുട്ടിയുമാണ് ഇവർക്കുള്ളത്. പ്രണയവിവാഹമായിരുന്നെങ്കിലും നിരന്തര പീഡനമായതോടെ മൂന്നുവർഷമായി യുവതി മാറിതാമസിക്കുകയും ഭർത്താവ് ഇതിനിടയിൽ മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു. കുട്ടികളേയും ഭർത്താവ് കൊണ്ടുപോയിരുന്നു. നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിർത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നൽകിയിരുന്നു. ഇതിൻ്റെ വെെരാഗ്യമാണ് പീഡനപരാതിക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. 

content highlights: Kadakkavoor Child Abuse case is fabricated says mother of accused