അഴീക്കോട് എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആൻജിയോപ്ലാസ്റ്റി നടത്തിയതായാണ് റിപ്പോർട്ട്. ഇതിന് മുന്നോടിയായി നടത്തിയ ആൻ്റിജൻ ടെസ്റ്റിൽ കൊവിഡ് ഫലം പോസിറ്റീവായി.
അഴീക്കോട് സ്കൂളിൽ പ്ലസ് ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ കെ എം ഷാജിയെ വിജിലൻസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോകേണ്ടിവരും. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
content highlights: KM Shaji MLA Suffers Heart Attack and Tests Covid Positive