വെെറ്റിലെ മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്ന് കൊടുത്ത വി ഫോർ കൊച്ചിയെ പിന്തുണച്ച ജസ്റ്റിസ് കമാൽ പാഷയെ വിമർശിച്ച് പിണറായി വിജയൻ. വെെറ്റില മേൽപ്പാലം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കമാൽ പാഷയ്ക്കെതിരെ വിമർശനം ഉയർത്തിയത്. നീതി പീഠത്തിൽ ഉന്നത സ്ഥാനം വഹിച്ചവർ ഉത്തരവാദിത്തമില്ലാത്ത വിമർശനം നടത്തരുത്. അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കൂട്ടുപിടിക്കാനാകരുത് വിമർശനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അങ്ങനെയുണ്ടായാൽ അതിനോട് സഹതപിക്കാനേ നിർവാഹമുള്ളു. അരാചകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ പ്രോത്സാഹനം വേണ്ടത് എന്ന് ചിന്തിക്കാൻ വേണ്ട വിവേകം അവർക്കുണ്ടാകണമെന്നും മുഖ്യമന്ത്രി വിമർശിച്ചു. സ്വന്തം വീട്ടിലെ തേങ്ങ വെട്ടി പണിതതല്ല പാലമെന്നും മുഖ്യമന്ത്രി കാലെടുത്ത് വച്ചാലെ ഉദ്ഘാടനമാകുകയുള്ളോ എന്നായിരുന്നു കമാൽ പാഷ വിമർശിച്ചിരുന്നത്. വെറ്റില പാലം പൂർത്തീകരിക്കാൻ പലതരം പ്രതിസന്ധികളെ നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിർമ്മാണ വെെദഗ്ധ്യത്തിൽ രാജ്യത്തെ മുൻനിര ഏജൻസിയാണ് പി.ഡബ്ല്യൂ.യു.ഡിയെന്ന് മുഖ്യമന്ത്രി അഭിനന്ദിച്ചു.
content highlights: Pinarayi Vijayan against Justice B Kemal Pasha