വി.എസ്. അച്യുതാനന്ദൻ ഔദ്യോഗിക വസതി ഒഴിഞ്ഞു

V S Achuthanandan may resign from Kerala administrative reforms commission post

വിഎസ് അച്യുതാനന്ദൻ കവടിയാറിലെ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ബാർട്ടൺ ഹില്ലിലെ മകൻ്റെ വീട്ടിലേക്ക് അദ്ദേഹം താമസം മാറ്റി. ഉടൻ തന്നെ ഭരണ പരിഷ്കാര കമ്മീഷൻ സ്ഥാനമൊഴിയുമെന്നാണ് റിപ്പോർട്ട്. 2016 ജൂലെെ മുതലാണ് വിഎസ് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായത്. ഇതിനിടെ ആറ് റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. രണ്ട് റിപ്പോർട്ടുകൾ കൂടി ഇനി സർക്കാരിന് സമർപ്പിക്കാനുണ്ട്. ഉടൻ തന്നെ ആ റിപ്പോർട്ടുകൾ സമർപ്പിക്കും. 

അഞ്ച് വർഷത്തെ കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായാണ് വിഎസ്  ഔദ്യോഗിക വസതിയൊഴിയാൻ തീരുമാനിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുറച്ചു നാളായി വിഎസ് പൊതുരംഗത്ത് സജീവമായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ആരോഗ്യപ്രശ്നങ്ങൾ കാരണം യാത്രചെയ്യാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന് വോട്ടുചെയ്യാനായില്ല. വിഎസ് വീട്ടിൽ വിശ്രമത്തിലാണെന്നും മറ്റുകാര്യങ്ങൾ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹത്തിൻ്റെ മകൻ അരുൺ കുമാർ അറിയിച്ചു. 

content highlights: V S Achuthanandan may resign from Kerala administrative reforms commission post