വിജയ്, വിജയ് സേതുപതി എന്നിവർ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം മാസ്റ്റിന്റെ കഥ മോഷ്ടിച്ചതെന്ന് ആരോപണവുമായി കെ രംഗദാസ് എന്ന വ്യക്തി രംഗത്ത്. 2017 ഏപ്രിൽ 7 നാണ് കഥ രജിസ്റ്റർ ചെയ്തതെന്നും തന്റെ കഥ സൌത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷനിലും രജിസ്റ്റർ ചെയ്തിട്ടുള്ളതായും അദ്ധേഹം ആരോപിച്ചു. കൂടാതെ വരും ദിവസങ്ങളിൽ തെളിവുകൾ പുറത്ത് വിടുമെന്നും ഇയാൾ അറിയിച്ചു.
ജനുവരി 13 ന് തീയറ്ററിലേക്ക് എത്താനിരിക്കെയാണ് പുതിയ ആരോപണം. ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന മാസ്റ്ററിൽ വിജയ്ക്കൊപ്പം വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തുന്നുണുണ്ട്. നിർമ്മാതാക്കളായ എക്സ് ബി ക്രിയേറ്റേഴ്സ് ആണ് തീയറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക. ആന്‍ഡ്രിയ ജെറാമിയ, ശാന്തനു ഭാഗ്യരാജ്, നാസര്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വിജയ് ചിത്രത്തിനെതിരെ ഇതാദ്യമായല്ല ഇത്തരം ആരോപണങ്ങൾ ഉയരുന്നത്. നേരത്തെ സർക്കാർ നെതിരേയും ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നു.
Content Highlights; Vijay movie master