ഭോപ്പാലിൽ കൊവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത യുവാവ് മരിച്ചു

volunteer dies 9 days after cocaine trial dose in Bhopal

ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിന്റെ പരീക്ഷണത്തിൽ പങ്കെടുത്ത യുവാവ് മരിച്ചു. നാൽപ്പത്തിയേഴുകാരനായ ദീപക് മറാവി എന്ന ആളാണ് മരണപെട്ടത്. ജമാൽപുര സുബേദാർ കോളനിയിലെ വീട്ടിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പീപ്പിൾസ് മെഡിക്കൽ കോളേദിൽ വെച്ച് മരണം സ്ഥിരീകരിച്ചു.

ഡിസംബർ12 നാണ് ഇയാൾ വാക്സിൻ കുത്തിവെയ്പ്പ് എടുത്തത്. ഒമ്പത് ദിവസത്തിന് ശേഷം 21 നായിരുന്നു മരണം. ശരീരത്തിൽ വിഷത്തിന്റെ അംശം കണ്ടെത്തിയതായി ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്തു. മരണത്തിന്റെ കാരണമെന്തെന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല. വാക്സിൻ സ്വീകരിച്ചതല്ല മരണ കാരണമെന്നാണ് പീപ്പീൾസ് മെഡിക്കൽ കോളേജ് ഡീൻ ഡോക്ടർ അനിൽ ദീക്ഷിത് വ്യക്തമാക്കുന്നത്.

ആന്തരികാവയവങ്ങൾ പരിശോധനക്ക് വിധേയമാക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് പിതാവിന്റെ മരണമെന്ന് മകൻ ആകാശ് പറയുന്നു.

Content Highlights; volunteer dies 9 days after cocaine trial dose in Bhopal