സിംഗുവിൽ വീണ്ടും കർഷക ആത്മഹത്യ

40-Year-Old Farmer Dies By Suicide At Epicenter Of Protest In Delhi

സിംഗുവില്‍ സമരം ചെയ്യുന്ന ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബില്‍ നിന്നുള്ള അമരീന്ദര്‍ സിങ് ആണ് ജീവനൊടുക്കിയത്. വിഷം കഴിച്ചാണ് ആത്മഹത്യ. ഉടന്‍ തന്നെ അദ്ദേഹത്തെ സോനിപത്തി നടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിംഗുവിൽ ഇതുവരെ നാല് കർഷകരാണ് ആത്മഹത്യ ചെയ്തത്. അതേസമയം കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം ഒന്നര മാസം പിന്നിട്ടു. സർക്കാർ വിളിച്ച എട്ടാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ്‌ 15ന് രാജ്യവ്യാപക പ്രതിഷേധം നടത്തും. ജനുവരി 15ന് വീണ്ടും ചർച്ച നടത്താനുള്ള കേന്ദ്ര സർക്കാർ ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ കർഷക സംഘടനകൾ നാളെ യോഗം ചേർന്ന് തീരുമാനമെടുക്കും. മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങളും പിൻവലിക്കാമെന്ന് ഹർജിയും ദേശീയ പാതകളിൽ നിന്ന് സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിക്കണം എന്ന ഹർജിയും നാളെ സുപ്രീം കോടതിയുടെ പരിഗണക്ക് വരുന്നുണ്ട്.

Content Highlights; 40-Year-Old Farmer Dies By Suicide At Epicenter Of Protest In Delhi