62 പേരുമായി പറന്ന ഇൻഡൊനീഷ്യൻ വിമാനം കടലിൽ തകർന്ന് വീണതായി സംശയം

Indonesian plane suspected to have crashed

62 പേരുമായി പറന്നുയർന്ന ഇൻസൊനീഷ്യൻ വിമാനം കടലിൽ തകർന്ന് വീണതായി സംശയം. ഈ വിമാനത്തിന്റേത് എന്ന് കരുതുന്ന അവശിഷ്ടങ്ങൾ കടലിൽ നിന്നും കണ്ടെത്തതായി രകാഷാ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്ക് ശേഷം 2.30 ന് ജക്കാർത്തയിൽ നിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപെട്ട വിമാനമാണ് ടേക്ക് ഓഫിന് തൊട്ടു പിന്നാലെ റഡാറിൽ നിന്നും അപ്രത്യക്ഷമായത്.

12 ജീവനക്കാർ ഉൾപെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ഇൻഡൊനീഷ്യൻ ഗതാഗത മന്ത്രി ബുഡി കാര്യ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം 56 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്നും സൂചനയുണ്ട്. രാജ്യത്തിന്റെ വടക്കൻ സമുദ്ര മേഖലയിൽ തിരച്ചിൽ നടത്താൻ വിവിധ സംഘങ്ങളെ നിയോഗിച്ചതായി ഇൻഡൊനീഷ്യയുടെ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസിയായ ബസർനാസിന്റെ മേധാവി ബാഗസ് പുരോഹിതോ അറിയിച്ചു.

ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസിയിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം കാണാതായ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കടലിൽ നിന്ന് ലഭിച്ചതായി സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസിയിലെ മറ്റൊരു ഉദ്യോഗസ്ഥൻ ആഗസ് ഹര്യോണോ വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു. എന്നാൽ ഇപ്പോൾ കണ്ടെത്തിയ അവശിഷ്ടങ്ങൾ കാണാതായ വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

Content Highlights; Indonesian plane suspected to have crashed