മമ്മൂട്ടിയെ വിമർശിക്കുന്നില്ല; രാഷ്ട്രീയത്തില്‍ വന്നത് കൊണ്ട് ട്രോളുകള്‍ എനിക്കും സുരേഷ് ഗോപിക്കും മാത്രം; കൃഷ്ണകുമാര്‍

Suresh Gopi and I are the only get trolls in politics; Krishnakumar also asked why Mammootty was not criticized

താനും സുരേഷ് ഗോപിയും ബിജെപിയില്‍ എത്തിയതിനെ ട്രോളുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് ചലച്ചിത്ര നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്ന് എന്തുകൊണ്ടാണ് നടന്‍ മമ്മൂട്ടിയെ വിമര്‍ശിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തന്റെ തീരുമാനമെന്നും ബി.ജെ.പി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ബിജെപിയിലേക്ക് വരുന്നതിനെ ട്രോളുന്നത് എന്തിനാണെന്ന് അങ്ങനെ ചെയ്യുന്നവര്‍ക്ക് മാത്രം അറിയാവുന്ന മാനസികാവസ്ഥയാണ്. തനിക്ക് അവരോട് ഒന്നും തോന്നാറില്ല. ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇഷ്ടപ്പെടുന്നു. പാര്‍ട്ടിയെയും ഇഷ്ടപ്പെടുന്നു. അതിനായി പ്രവര്‍ത്തിക്കുന്നു. പക്ഷേ പാര്‍ട്ടി അംഗത്വമില്ല. പാര്‍ട്ടി തീരുമാനിക്കുന്നത് തനിക്കും കൂടി സ്വീകാര്യമാകുന്ന തീരുമാനമാണെങ്കില്‍ അതനുസരിച്ച് മുന്നോട്ടുപോകും. 

അതേസമയം സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കൃഷ്ണകുമാറിനെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. സ്ഥാനര്‍ത്ഥികളുടെ സാധ്യതാപട്ടിക കഴിഞ്ഞ ദിവസം കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് സമര്‍പ്പിച്ചത്. തിരുവനന്തപുരം സെന്‍ട്രലില്‍ ആണ് കൃഷ്ണകുമാറിനെ പരിഗണിക്കുന്നത്. ഇവിടെ കൃഷ്ണകുമാറിനോ എസ്.സുരേഷിനോ ആണ് സാധ്യത. വട്ടിയൂര്‍ക്കാവില്‍ വി.വി.രാജേഷ്, കഴക്കൂട്ടത്ത് കെ.സുരേന്ദ്രന്‍ എന്നിവര്‍ മത്സരിച്ചേക്കും.

content highlights: Suresh Gopi and I are the only get trolls in politics; Krishnakumar also asked why Mammootty was not criticized