റിപ്പബ്ലിക് ദിനത്തിൽ സുരിനാം പ്രസിഡൻ്റ് ചന്ദ്രികാപെര്‍സാദ് മുഖ്യാതിഥിയാകും

Suriname's Indian-Origin President to be Republic Day Chief Guest After UK PM Boris Johnson Cancels Visit

ദക്ഷിണ അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റും ഇന്ത്യന്‍ വംശജനുമായ ചന്ദ്രികാപെര്‍സാദ് സന്തോഖി റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായെത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയ സാഹചര്യത്തിലാണ് ചന്ദ്രികാപെര്‍സാദ് സന്തോഖി മുഖ്യാതിഥിയായെത്തുക.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസില്‍ ചന്ദ്രികാപെര്‍സാദ് ആയിരുന്നു മുഖ്യാതിഥിയായി എത്തിയത്. 2020 ജൂലൈയിലാണ് ചന്ദ്രികാപെര്‍സാദ് സുരിനാമിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ ചന്ദ്രികാപെര്‍സാദിന്റെ പാര്‍ട്ടിയായ പ്രോഗ്രസീവ് റിഫോം പാര്‍ട്ടി 51 സീറ്റുകളില്‍ 20ലും വിജയിച്ചാണ് അദ്ദേഹം പ്രസിഡന്റ് പദത്തിലെത്തിയത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ആയിരുന്നു റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി ഇന്ത്യ ക്ഷണിച്ചിരുന്നത്. എന്നാല്‍ ബ്രിട്ടണില്‍ കൊവിഡ് വീണ്ടും ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു. 

content highlights: Suriname’s Indian-Origin President to be Republic Day Chief Guest After UK PM Boris Johnson Cancels Visit