ക്യാപിറ്റോൾ മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികൾ നടത്തിയ അക്രമണത്തെ അപലപിച്ച് അർണോൾഡ് ഷ്വാസ്നെഗർ

Arnold Schwarzenegger Likens Capitol Mob To Nazis, Opens Up About Father

യുഎസ് പാർലമെന്റായ ക്യാപിറ്റോൾ മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികൾ നടത്തിയ അക്രമണത്തെ അപലപിച്ച് ഹോളിവുഡ് താരവും മുൻ കാലിഫോർണിയ ഗവർണറുമായ അർണോൾഡ് ഷ്വാസ്നെഗർ. ക്യാപിറ്റോൾ മന്ദിരത്തിന് നേരെ ആക്രമണം നടത്തിയ സംഘം ജർമനിയിൽ വംശഹത്യ നടത്തിയ നാസികളെ പോലെയാണെന്ന് അർണോൾഡ് ഷ്വാസ്നെഗർ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

ബുധനാഴ്ച അമേരിക്കയുടെ ജാലകങ്ങൾ തകർക്കപെട്ട രാത്രിയായിരുന്നു. ജൂതന്മാരുടെ വീടുകൾ തകത്തവരെ പോലെയാണ് ഡൊണാൾഡ് ട്രംപിന്റെ അട്ടിമറി ശ്രമങ്ങൾ. അത് നാസികളെ ഓർമിപ്പിക്കുന്നതാണ്. ഏറ്റവും മോശം ഭരണ കൂടമായിരുന്നു ട്രംപിന്റേട് അതിൽ നിരാശയുണ്ടെന്നും ഷ്വാസ്നെഗർ വ്യക്തമാക്കി. അമേരിക്കയുടെ മുൻ പ്രസിഡന്റ് ട്രംപ് പരാജയപെട്ട നേതാവാണ്.

ചരിത്രത്തിലെ ഏറ്റവും മോശപെട്ട പ്രസിഡന്റാകാനാണ് അദ്ധേഹത്തിന്റെ ശ്രമം, പക്ഷേ ഒരു പഴയ ട്വീറ്റിനെപോലെ തന്നെ ട്രംപ് അപ്രസക്തനാകും. ന്യായമായി നടന്ന ഒരു തെരഞ്ഞെടുപ്പിന്റെ ഫലം അസാധുവാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ജനങ്ങളോട് നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനാണ് ശ്രമം. നിങ്ങൾ ഏത് രാഷ്ട്രീയമുള്ള ആളുമായിരിക്കട്ടെ തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കണം. ബൈഡന്റെ വിജയം അംഗീകരിക്കണമെന്നും ഷ്വാസനെഗർ വ്യക്തമാക്കി.

Content Highlights; Arnold Schwarzenegger Likens Capitol Mob To Nazis, Opens Up About Father