കൊവിഡ് വാക്സിൻ വിതരണത്തിനുള്ള അധിക ചിലവ് നേരിടുന്നതിനായി കേന്ദ്ര ബജറ്റിൽ കൊവിഡ് സെസ് ഏർപെടുത്താൻ ആലോചന

center budget may go for covid cess

കേന്ദ്ര ബജറ്റിൽ കൊവിഡ് സെസ് ഏർപെടുത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. കൊവിഡ് വാക്സിൻ വിതരണത്തിനടക്കമുള്ള അധിക ചിലവുകൾ നേരിടുന്നതിന്റെ ഭാഗമായാണ് സെസ് ഏർപെടുത്തുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. ഇതിനു മുൻപും കൊവിഡ് സെസ് ഏർപെടുത്താൻ കേന്ദ്രം നീക്കം നടത്തിയിരുന്നുവെങ്കിലും പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

വാക്സിനുമായി ബന്ധപെട്ട് വലിയ ചിലവാണ് രാജ്യത്ത് ഉണ്ടാകാൻ പോകുന്നത്. പല സംസ്ഥാനങ്ങളും ഇതിനോടകം വാക്സിൻ സൌജന്യമയി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേ സമയം കൊവിഡ് വാക്സിൻ കുത്തിവെയ്പ് യജ്ഞത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. വൈകുന്നേരം നാല് മണിക്ക് ചേരുന്ന യോഗത്തിൽ സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകൾ വിലയിരുത്തും.

Content Highlights; center budget may go for covid cess