വെല്‍ഫയര്‍ പാര്‍ട്ടിയുമായി ധാരണക്കില്ല; തെരഞ്ഞെടുപ്പിലും ഒന്നിക്കില്ലെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് ധാരണയിലെത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയത് മുല്ലപ്പള്ളിയാണെന്ന വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി. വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായുള്ള ആദ്യ നീക്കുപോക്കു ചര്‍ച്ചകള്‍ നടത്തിയത് മുല്ലപ്പള്ളിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ എഐസിസിയുടെ നിര്‍ദ്ദേശം പാലിച്ചാണഅ മുന്നോട്ട് പോയതെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന.

തെരഞ്ഞെടുപ്പ് കാലത്ത് പതിനാല് ജില്ലകളിലും പ്രചരണത്തിനെത്തിയിരുന്നെന്നും അവിടെ വച്ചെല്ലാം വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ഒത്തുതീര്‍പ്പിനെ കുറിച്ച് ചോദ്യം ഉയര്‍ന്നിരുന്നെന്നും അവിടെയെല്ലാം നല്‍കിയത് സമാന ഉത്തരമാണെന്നും മുല്ലപ്പള്ളി ചൂണ്ടികാട്ടി.

Content Highlight: Mullappally Ramachandran on Welfare Party alliance