റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി സുരിനാം പ്രസിഡന്റ് എത്തും

President of Republic of Suriname, Chandrikapersad Santokhi will be the chief guest at India's Republic Day parade

റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി എത്തുന്നത് സുരിനാം പ്രസിഡന്റ് ചന്ദ്രികപെർസാദ് സാന്തോഖി. തെക്കെ അമേരിക്കയിൽ പരമാധികാരമുള്ള ഏറ്റവും ചെറിയ രാജ്യമാണ് ഡച്ച് ഭാഷ സംസാരിക്കുന്ന സുരിനാം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആയിരുന്നു റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിരുന്നത്.

എന്നാൽ ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് ബാധ വ്യാപിക്കുകയും യുകെയിൽ ലോക്ഡൌൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ ബോറിസ് ജോൺസൺ ഇന്ത്യാ സന്ദർശനം റദ്ധാക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച നടന്ന പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിലും ചന്ദ്രികപെർസാദ് ആയിരുന്നു മുഖ്യാതിഥി.

Content Highlights; President of Republic of Suriname, Chandrikapersad Santokhi will be the chief guest at India’s Republic Day parade