രവി തേജ നായകനാകുന്ന കില്ലാടി എന്ന പുതിയ തെലുങ്ക് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉണ്ണി മുകുന്ദനും. ജനതാ ഗാരിയേജ്, ബാഗമതി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് കില്ലാടി.
ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത്. രമേശ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡിംപിൾ ഹ്യാട്ടിയാണ് നായിക വേഷത്തിലെത്തുന്നത്. സത്യനാരായണ കൊനേരുവാണ് ചിത്രത്തിന്റെ നിർമ്മാണം.
ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അർജുൻ സർജ്ജ, മരുളി ശർമ്മ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോക്ക്ഡൌണിന് ശേഷം ഉണ്ണിമുകുന്ദന്റെ രണ്ടാമത് ചിത്രം കൂടിയാണിത്.
Content Highlights; unni mukuntan new telungu movie