കമൽഹാസൻ ചിത്രം വിരുമാണ്ടി ആമസോൺ പ്രെെമിലൂടെ റിലീസ് ചെയ്യുന്നു. 2004 ജനുവരി 14ന് പൊങ്കൽ റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. ചിത്രത്തിൻ്റെ പതിനേഴാം വർഷം ആമസോൺ പ്രെെമിലൂടെ വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ഇതേ തുടർന്ന് വിരുമാണ്ടിയുടെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ജെല്ലിക്കെട്ട് രംഗങ്ങൾക്ക് വേണ്ടി ഡ്യൂപ്പില്ലാതെ കാളക്കൂറ്റനുമായി കൊമ്പ് കോർക്കുന്ന കമൽഹാസനെ മേക്കിങ് വിഡിയോയിൽ കാണാം. സ്പെഷ്യൽ ഇഫക്ട് അധികം ഉപയോഗിക്കാതെ സാഹസിക രംഗങ്ങളെല്ലാം റോപ്പ് ഉപയോഗിച്ചും മറ്റുമാണ് ചിത്രീകരിച്ചത്.
സിനിമയുടെ സംവിധായകനും നിർമാതാവും തിരക്കഥാകൃത്തും കമൽ തന്നെയായിരുന്നു. അഭിരാമി. പശുപതി, നെപ്പോളിയൻ, രോഹിണി, നാസർ എന്നിവരായിരുന്നു മറ്റ് നേതാക്കൾ. പ്രെെം റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിൻ്റെ ട്രെയിലറും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കേശവ് പ്രകാശ് ആണ് ഛായഗ്രഹണം. രാം സുധർശനും കമൽ ഹാസനും ചേർന്നായിരുന്നു ചിത്രത്തിൻ്റെ എഡിറ്റിങ് നിർവ്വഹിച്ചത്. ഇളയരാജയുടേതാണ് സംഗീതം.
content highlights: Virumaandi making video released