മധ്യപ്രദേശിൽ വിഷമദ്യ ദുരന്തം; 11 പേർ മരിച്ചു, ഏഴുപേർ ഗുരുതരാവസ്ഥയിൽ

11 dead, 7 critical after consuming poisonous liquor in MP's Morena

മധ്യപ്രദേശിലെ മൊറോനയിൽ വിഷമദ്യ ദുരന്തത്തിൽ 11 പേർ മരിച്ചു. ഏഴ് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊറോനയിലെ രണ്ട് ഗ്രാമങ്ങളിലെ ആളുകളാണ് വിഷമദ്യ ദുരന്തത്തിന് ഇരയായത്. പഹവാലി ഗ്രാമത്തിലുള്ള 3 പേരും മൻപൂർ ഗ്രാമത്തിലുള്ള 7 പേരുമാണ് മരണപ്പെട്ടത്. അസുഖബാധിതരെ മൊറോന ആശുപത്രികളിലും ഗ്വാളിയോറിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. 

അതേസമയം വിഷമദ്യം കഴിച്ചവർ എത്രയാണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മൊറോന എസ്പി അനുരാഗ് സുജാനിയ വ്യക്തമാക്കി. പ്രദേശികമായി നിർമിച്ച മദ്യത്തിലാണ് വിഷാംശം കണ്ടെത്തിയത്. മദ്യം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ശാരീരികാസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് പത്ത് പേർ മരിക്കുന്നത്. ഒരാൾ ആശുപത്രിയിലേത്തിയ ശേഷമാണ് മരണപ്പെടുന്നത്. 

content highlights: 11 dead, 7 critical after consuming poisonous liquor in MP’s Morena