ചലചിത്ര അക്കാദമിയിലെ ഇടത് സ്വഭാവം നിലനിർത്താൻ ഈ നാല് പേരെ സ്ഥിരപ്പെടുത്തണം; കമലിൻ്റെ കത്ത്

Chairman Kamal's letter to the Government on Chalachithra Academy appointment

ഇടതുപക്ഷ അനുഭാവമുള്ള താൽക്കാലിക ജീവനക്കാരെ ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കമൽ സർക്കാരിന് നൽകിയ കത്ത് പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നിയമസഭയിൽ കത്ത് പുറത്തുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് കമൽ മന്ത്രി എകെ ബാലന് കത്ത് നൽകുന്നത്. അക്കാദമിയിൽ നാല് പേരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു കത്തിലെ ആവശ്യം. ഷാജി എച്ച്. (ഡെപ്യൂട്ടി ഡയറക്ടര്‍, ഫെസ്റ്റിവല്‍), റിജോയ് കെ.ജെ. (പ്രോഗ്രാം മാനേജര്‍, ഫെസ്റ്റിവല്‍), എന്‍.പി. സജീഷ് (ഡെപ്യൂട്ടി ഡയറക്ടര്‍, പ്രോഗ്രാംസ്), വിമര്‍ കുമാര്‍ വി. പി. (പ്രോഗ്രാം മാനേജര്‍, പ്രോഗ്രാംസ്) എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്

സ്ഥിരപ്പെടുത്തുന്നതിനുള്ള കാരണങ്ങളുടെ കൂട്ടത്തിൽ രണ്ടാം പേജിലെ അഞ്ചാം ഖണ്ഡികയിലാണ് ഇവരുടെ ഇടതുപക്ഷ അനുഭാവം വിവരിക്കുന്നത്. ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളില്‍ ഊന്നിയ സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് നിലകൊള്ളുന്നവരുമാണ് ഈ ജീവനക്കാര്‍. കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് ഇത് സഹായകരമാകുമെന്നാണ് ക്ത്തിൽ കമൽ പറയുന്നത്. 

കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് നിയമസഭയിൽ ചോദ്യങ്ങൾ ഉയർത്തിയത്. ഇടതുപക്ഷ അനുഭാവികളെ തിരുകി കയറ്റുന്നത് നഗ്നമായ ചട്ടലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

kamalcontent highlights; Chairman Kamal’s letter to the Government on Chalachithra Academy appointment