വാട്സ്ആപ്പ് പോളിസി വിവാദങ്ങൾക്കിടെ ഉപയോക്താക്കളെ ആകർഷിക്കാൻ പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ച് സിഗ്നൽ. ചാറ്റ് വാൾപേപ്പറുകൾ, സിഗ്നൽ പ്രൊഫെെലിലെ എബൌട്ട് ഫീൽഡ്, ആനിമേറ്റഡ് സ്റ്റിക്കറുകൾ എന്നിവയാണ് പുതിയ ഫീച്ചറുകൾ. ട്വിറ്ററിലൂടെയാണ് പുതിയ സൗകര്യങ്ങൾ അവതരിപ്പിക്കുന്ന കാര്യം സിഗ്നൽ പ്രഖ്യാപിച്ചത്. സിഗ്നൽ വഴി വിഡിയോ കോളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം അഞ്ചിൽ നിന്നും എട്ട് ആക്കി വർധിപ്പിച്ചു.
ഐഒഎസ് ഉപയോക്താക്കൾക്കായി മീഡിയ ഓട്ടോ ഡൌൺലോഡ് ഫീച്ചറും ഫുൾ സ്ക്രീൻ പ്രൊഫെെൽ ഫോട്ടോയും നൽകും. വാട്സ്ആപ്പിൻ്റെ പുതിയ പ്രെെവസി പോളിസി അപ്ഡേറ്റിനെതിരെ പ്രതിഷേധം കനത്ത പശ്ചാത്തലത്തിലാണ് സിഗ്നൽ ആപ്പിലേക്ക് ആളുകളുടെ വരവ് വർധിച്ചത്. ഇതോടെ ഓഹരി വിപണിയിൽ സിഗ്നലിന് വൻ നേട്ടമുണ്ടാക്കാനായി. അതേസമയം സിഗ്നൽ അവതരിപ്പിച്ച ഈ ഫീച്ചറുകളിൽ പലതും നേരത്തെ തന്നെ വാട്സ്ആപ്പിൽ ലഭ്യമായതും വാട്സ്ആപ്പ് അവതരിപ്പിക്കാനിരുന്നതുമാണ്.
content highlights: Signal to roll out chat wallpapers, animated stickers, and other features