സിനിമക്കുള്ളിലെ സിനിമയുടെയും വിജയിക്കാൻ കഴിയാതെ പോയ നടന്റേയും കഥ പറയുന്ന ചിത്രം ‘മോഹൻ കുമാർ ഫാൻസ്’; ട്രെയിലർ പുറത്ത്

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായെത്തുന്ന മോഹൻ കുമാർ ഫാൻസ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

വിജയ് സൂപ്പറും പൌർണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹൻ കുമാർ ഫാൻസ്. സിദ്ധിഖ്, ശ്രീനിവാസൻ, മുകേഷ്, അലൻസിയർ, ആസിഫ് അലി, വിനയ് ഫോർട്ട്, രമേഷ് പിഷാരടി, കെപിഎസ്സി ലളിത, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

പുതുമുഖ താരം അനാർക്കലിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമക്കുള്ളിലെ സിനിമയുടേയും വിജയിക്കാതെ പോയ ഒരു നടന്റേയും കഥ പറയുന്ന ചിത്രം കുഞ്ചാക്കോ ബോബന്റെ ഈ വർഷത്തെ ആദ്യ ചിത്രമായാണ് പുറത്തിറങ്ങുക.

Content Highlights; Kunjakko Boban movie ‘Mohan Kumar fans’ trailer out