‘പരാജയപെട്ട സർക്കാരിന്റെ നിരാശയാണ് അവർ പ്രകടിപ്പിക്കുന്നത്’; ഭീകരവാദ രാഷ്ട്രമെന്ന് പ്രഖ്യാപിച്ച അമേരിക്കക്ക് മറുപടിയുമായി ക്യൂബ

the Cuban government accused Washington of hypocrisy

ക്യബയെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയിൽ ഉൾപെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ക്യൂബൻ പ്രസിഡന്റ് രംഗത്തെത്തി. അഴിമതിയിൽ മുങ്ങികുളിച്ച് പരാജയപെട്ട സർക്കാരിന്റെ അവസാന ആയുധമാണ് ഇതെന്നും ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡിയാസ് കാനൽ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തി കൊണ്ട് പടിയിറങ്ങാനുള്ള നീക്കമാണ് ട്രംപിന്റേതെന്നും അദ്ധേഹം കുറ്റപെടുത്തി.

കൂടാതെ അമേരിക്ക ഇതാദ്യമായല്ല ഇത്തരം നടപടികൾക്ക് മുതിരുന്നതെന്നും നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവർ ഓഫ് ക്യാബ പ്രതികരിച്ചു. മുൻപ് അമേരിക്ക ആസൂത്രണം ചെയ്ത ഭീകരവാദ നടപടികൾ മൂലം രാജ്യത്തുണ്ടായ നാശ നഷ്ടങ്ങളും അവർ ചൂണ്ടിക്കാണിച്ചു. ഒരു ധാർമ്മികതയും അവകാശപെടാനില്ലാത്ത പരാജയപെട്ട സർക്കാരിന്റെ നിരാശയാണ് അവർ പ്രകടിപ്പിക്കുന്നതെന്നാണ് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Content Highlights; the Cuban government accused Washington of hypocrisy