ബ്രിട്ടനിലെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ നടി ലെനക്ക് കൊവിഡ്

Lena test covid positive

ബ്രിട്ടനിൽ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ നടി ലെനക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെഗ്ളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്ത കൊവിഡിന്റെ പുതിയ വകഭേദമാണോ എന്നതിൽ കൂടുതൽ പരിശോധന നടക്കും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തുക.

ഇന്തോ- ബ്രിട്ടീഷ് ചിത്രമായ ‘ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ ദി വാട്ടര്‍’ എന്നതിന്റെ ചിത്രീകരണത്തിനാണ് താരം യുകെയിൽ എത്തിയിരുന്നത്. കൊവിഡിന്റെ വകഭേദം കണ്ടെത്തിയതു മുതൽ ബ്രിട്ടനിൽ നിന്നെത്തുവർക്ക് ആർടിപിസിആർ പരിശോധനയാണ് നടത്തുന്നത്. ബംഗ്ളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇപ്പോൾ താരം.

Content Highlights; Lena test covid positive