നെയ്യാറ്റികരയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വിവാദമായ തർക്കഭൂമി ചട്ടങ്ങൾ ലംഘിച്ചാണ് വസന്ത വാങ്ങിയതെന്ന് കണ്ടെത്തൽ. പട്ടയഭൂമി കെെമാറരുതെന്ന ചട്ടം വസന്ത ലംഘിച്ചതായും ഭൂമി പോക്കുവരവിൽ ദുരൂഹത ഉണ്ടെന്നും റവന്യു വകുപ്പ് കണ്ടെത്തി. ഈക്കാര്യത്തിൽ ജില്ലാ കളക്ടർ നവ്ജ്യോത് ഖോസെ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
ഭൂമി തൻ്റേത് തന്നെയാണെന്നും പട്ടയമുണ്ടെന്നും മരിച്ച രാജനെതിരെ പരാതി നൽകിയ വസന്ത അവകാശപ്പെട്ടിരുന്നു. എന്നാൽ 40 വർഷം മുമ്പ് ലക്ഷം വീട് കോളനി നിർമ്മാണത്തിനായി അതിയന്നൂർ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ ഭൂമിയിൽ പലർക്കും പട്ടയം അനുവദിച്ചിരുന്നു. ഇതിൽ സുകുമാരൻ നായർ എന്നയാൾക്ക് അനുവദിച്ച പട്ടയ ഭൂമിയാണ് കെെമാറ്റം ചെയ്ത് വസന്തയുടെ കെെവശം എത്തിയതെന്നാണ് തഹദിൽദാറുടെ കണ്ടത്തൽ. ഭൂമി വസന്തയുടേതാണെന്നും അത് രാജൻ കെെയ്യേറിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2006ൽ സുഗന്ധി എന്ന സ്ത്രീയിൽ നിന്നും പണം നൽകിയാണ് വസന്ത ഭൂമി വാങ്ങിയത്. ഈ മൂന്ന് സെൻ്റ് ഭൂമി രാജൻ കെെയ്യേറി ഷെഡ് കെട്ടിയതെന്നാണ് കണ്ടെത്തൽ. എന്നാൽ ലക്ഷം വീടിന് അനുവദിച്ച ഭൂമി വസന്ത വാങ്ങിയത് നിയമാനുസൃതമാണോ എന്ന് സർക്കാർ പരിശോധിക്കണമെന്നാണ് തഹസിൽദാർ പറയുന്നത്. തുടർന്നാണ് ഈക്കാര്യം അന്വേഷിക്കാൻ കളക്ടർ ഉത്തരവിടുന്നത്.
content highlights: Neyyatinkara Suicide Case Revenue Department Report