കണ്ണൂരിൽ യുവാവിൻ്റെ ആത്മഹത്യ ശ്രമം; സംഭവം സ്ഥലം ഏറ്റെടുപ്പിനിടെ

suicide attempt in Kannur Thuruthi

പാപ്പിനിശ്ശേരി തുരുത്തിൽ സ്ഥലം ഏറ്റെടുക്കാൻ ദേശിയ പാതാ അധികൃതർ എത്തിയതിനെ തുടർന്ന് പ്രദേശവാസി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രാഹുൽ കൃഷ്ണയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്ഥലത്ത് പ്രതിഷേധത്തെ തുടർന്ന് സമരസമിതി നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് രാവിലെ തന്നെ സ്ഥലമേറ്റെടുപ്പ് നടപടികൾ നടത്തിവരികയായിരുന്നു. സമ്മതം നൽകിയവരുടെ സ്ഥലവും ഭൂമിയുമാണ് ആദ്യം ഏറ്റെടുത്തത്.

പിന്നീട് ഉച്ചയോട് കൂടി മറ്റ് ഭാഗങ്ങൾ അളക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഈ സമയത്താണ് രാഹുൽ കൃഷ്ണയുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കമുണ്ടാകുന്നത്. പ്രദേശത്ത് ആളുകളെ സംഘടിപ്പിച്ചതിനും പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനും സമരസമിതി നേതാവ് നിഷിൽ കുമാറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

29 വീടുകളാണ് പ്രദേശത്തുള്ളത്. 12 വീട്ടുക്കാർ സ്ഥലം വിട്ടുനൽകാൻ സമ്മതം നൽകിയെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. എന്നാൽ ഇത് വ്യാജസമ്മതപത്രമാണെന്നും അശാസ്ത്രീയമായി റോഡ് നിർമ്മിക്കുന്നതിനെ തുടർന്ന് കോളനി ഇല്ലാതാവുമെന്നാണ് നാട്ടുകാരുടെ ആരോപണം. 

Content highlights: suicide attempt in Kannur Thuruthi