ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളെ ബിജെപിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് ബിജെപി. ബീർഭൂമിൽ നിന്നുള്ള പാർലമെൻ്റ് ആംഗവും നടിയുമായ ശതാബ്ദി റോയ് പാർട്ടി വിട്ടേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ബംഗാൾ മന്ത്രി ജ്യോതിക് മാലിക്കിനെ വെല്ലുവിളിച്ചുകൊണ്ട് 50ഓളം തൃണമൂൽ എംഎൽഎമാർ അടുത്ത മാസം ബിജെപിയിൽ ചേരുമെന്ന് ബംഗാൽ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിൻ്റെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാണ് ശതാബ്ദി റോയ് പാർട്ടി വിട്ടേക്കുമെന്ന തരത്തിലുള്ള വാർത്ത വരുന്നത്.
ഞാന്‍ ഒരു തീരുമാനമെടുക്കുകയാണെങ്കില്‍, ജനുവരി 16 ന് ഉച്ചക്ക് 2 മണിക്ക് ഞാന്‍ നിങ്ങളെ അറിയിക്കും എന്ന സന്ദേശമാണ് ശതാബ്ദി റോയിയുടെ പേരില്‍ അവരുടെ ഫാന്‍ പേജിലൂടെ പ്രചരിക്കുന്നത്. താൻ മാനസിക വ്യാകുലതയിലാണ്. പല പരിപാടിക്കും തന്നെ വിളിക്കാത്തതിനാൽ നിയോജനമണ്ഡലത്തിലെ ആളുകളുമായി വേണ്ടത്ര സമയം ചെലവഴിക്കാൻ സാധിച്ചില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. എന്നാൽ പോസ്റ്റിൻ്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ല.
എന്നാൽ ബിജെപി നീക്കത്തിൽ ആശങ്ക ഇല്ലെന്നും അഴുകിത്തുടങ്ങിയ ചില എംഎൽഎമാരെ വിലക്കു വാങ്ങാൻ കഴിഞ്ഞുവെന്ന് വച്ച് തൃണമൂലിനെയാകെ വാങ്ങാൻ കഴിയുമെന്ന് വിചാരിക്കരുതെന്നും മമത ബാനാർജി പ്രതികരിച്ചിരുന്നു.
content highlights: Actor-Turned-Trinamool MP Hints At Saturday Shock For Mamata Banerjee