ഇൻഡൊനീഷ്യയിൽ വൻ ഭൂചലനം; ഏഴ് പേർ മരണപെട്ടു

an earthquake in Indonesia

ഇൻഡോനീഷ്യയിലെ സുലവേസി ദ്വീപിൽ വൻ ബൂചലനം. ഏഴഅ പേർ മരണപെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഇൻഡൊനീഷ്യൻ ദുരന്ത ലഘൂകരണ ഏജൻസി വ്യക്തമാക്കി. മജെന സിറ്റിക്ക് ആറു കിലോമീറ്റർ വടക്കു കിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപെടുത്തിയ ഭൂചലനം ഉണ്ടായത്. ഇത് ഏകദേശം ഏഴ് സെക്കൻഡ് നീണ്ട് നിന്നു. അതേസമയം സുനാമി മുന്നറിയിപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നാല് പേർ മരിച്ചതായും 637 പേർക്ക് പരിക്കേറ്റുവെന്നുമായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. ഇതിനു പിന്നാലെയാണ് മരണ സംഖ്യയും പരിക്കേറ്റവരുടെയും സംഖ്യ ഉയർന്നത്. നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചതിന് പിന്നാലെ താമസക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. രണ്ട് ഹോട്ടലുകൾ, ആശുപത്രി, ഗവർണറുടെ ഓഫീസ്, ഒരു മാൾ, നിരവധി കെട്ടിടങ്ങൾ തുടങ്ങിയവ ഭൂകമ്പത്തിൽ തകർന്നവയിൽ ഉൾപെടുന്നു. ഭൂകമ്പത്തിൽ തകർന്ന ആശുപത്രിക്കുള്ളിൽ പന്ത്രണ്ടിൽ അധികം രോഗികളും ജീവനക്കാരും ഉൾപെടുന്നു.

Content Highlights; an earthquake in Indonesia