കർഷക നിയമങ്ങൾ നിർണായക ചുവടുവയ്പ്പാകും; പിന്തുണയുമായി ഐഎംഎഫ്

Farm Laws Potentially Significant, Those Affected Must Be Protected: IMF 

കേന്ദ്ര സർക്കാരിൻ്റെ വിവാദമായ കർഷക നിയമങ്ങൾക്ക് പിന്തുണയുമായി രാജ്യാന്തര നാണ്യവിധി (ഐഎംഎഫ്). കാർഷിക മേഖലയിലെ നവീകരണങ്ങൾക്ക് നിർണായക ചുവടുവയ്പ്പാകാൻ പുതിയ നിയമങ്ങൾക്ക് കഴിയുമെന്ന് ഐഎംഎഫ് പറഞ്ഞു. അതേസമയം പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം കാരണം ഏറ്റവും കൂടുതൽ ബാധിക്കുന്ന ആളുകൾക്ക് വേണ്ടത്ര പരിരക്ഷ ലഭിക്കണമെന്നും ഐഎംഎഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഗെരി റെെസ് പറഞ്ഞു.

പുതിയ സംവിധാനം കർഷകരെ വിൽപ്പനക്കാരുമായി നേരിട്ട് കരാറുണ്ടാക്കാനും ഇടനിലക്കാരുടെ പങ്ക്  കുറച്ചുകൊണ്ട് മിച്ചത്തിൻ്റെ വലിയൊരു പങ്ക് നിലനിർത്താനും സഹായിക്കും. ഉത്പാദനവും ഗ്രാമീണ വളർച്ചയും വർധിപ്പിക്കാനും നിയമങ്ങൾ സഹായകമാവും. അദ്ദേഹം പറഞ്ഞു.

എന്നാൽ പുതിയ സംവിധാനത്തിലേക്ക് മാറുമ്പോൾ പ്രതികൂലമായി ബാധിച്ചേക്കാവുന്നവരെ സംരക്ഷിക്കേണ്ടത് നിർണായകമാണ്. ഇവർക്ക് തൊഴിൽ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് ഇത് പരിഹരിക്കാൻ സാധിക്കുമെന്നും ഐഎംഎഫ് വക്താവ് പറഞ്ഞു. കർഷക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകരുമായി കേന്ദ്ര സർക്കാരിൻ്റെ ഒമ്പതാംവട്ട ചർച്ച വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് ഐഎംഎഫിൻ്റെ പ്രസ്താവന.  

content highlights: Farm Laws Potentially Significant, Those Affected Must Be Protected: IMF