മന്ത്രിസഭാ പുനസംഘാടനവുമായി ബന്ധപെട്ട് കർണാടക ബിജെപിയിൽ കലാപം

fight inside karnataka bjp

മന്ത്രിസഭാ പുനസംഘാടനവുമായി ബന്ധപെട്ട് കർണാടക ബിജെപിയിൽ കലാപം. ബുധനാഴ്ച നടന്ന മന്ത്രിസഭാ വികസനത്തിൽ സ്വന്തക്കാരെ കൂടുതലായി ഉൾപെടുത്താൻ ശ്രമിച്ചു എന്നാണ് കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരെയുള്ള ആക്ഷേപം. എന്നാൽ പരാതി ഉയർത്തുന്നവരോട് പാർട്ടി നേതൃത്വത്തിന് പരാതി കൊടുക്കുവാൻ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി.

“ഏതെങ്കിലും ബി.ജെ.പി എം.എൽ.എ മാർക്ക് എതിരഭിപ്രായം ഉണ്ടെങ്കിൽ അവർക്ക് ഡൽഹിയിൽ പോയി ദേശീയ നേതാക്കളോട് പറയാം. ഞാനവരെ അതിൽ എതിർക്കില്ല. മോശം വർത്തമാനങ്ങൾ പറഞ്ഞു പാർട്ടിയുടെ ഖ്യാതിക്ക് ഇടിവുണ്ടാകുന്ന തരത്തിൽ സംസാരിക്കരുതെന്നേ ഞാൻ അഭ്യർത്ഥിക്കുന്നുള്ളൂ.” എന്ന് യെദ്യൂരപ്പ പറഞ്ഞു. അവരുടെ പരാതികളിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കട്ടെ എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ധേഹം പറഞ്ഞു.

ഏഴ് പുതിയ പേര് ഉൾപെടുത്തിയാണ് സംസ്ഥാന മന്ത്രിസഭാ വികസിപ്പിച്ചത്. ഇതിൽ മൂന്ന് പേര് യെദ്യൂരപ്പയുടെ അനുകൂലികൾ ആണ്. രണ്ട് പേർ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് വന്നവരാണ്. കഴിഞ്ഞ കോൺഗ്രസ് ജെഡിഎസ് മന്ത്രിസഭയിൽ അംഗമായിരുന്ന ആർ ശങ്കറാണ് മറ്റൊരാൾ.

Content Highlights; fight inside karnataka bjp