സിദ്ധിഖ്- ശാന്തി കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു പുതിയ ചിത്രം ഒരുങ്ങുന്നു

Siddique Shanthi Krishna new movie

സിദ്ധിഖ്, ശാന്തി കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്ലാവില’. ഗിരിഷ് കുന്നമ്മേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റഎ പൂജയും സ്വിച്ച് ഓൺ കർമ്മവും ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ചാണ് നിർവഹിച്ചത്. നടൻ ലാലും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സലിം കുമാർ. പ്രേംകുമാർ, സുനിൽ സുഗദ, ധർമ്മജൻ ബോൾഗാട്ടി, പാഷാണം ഷാജി, ഇടവേള ബാബു, അരുൺ മാസ്റ്റർ, രചന നാരായണൻകുട്ടി, ശ്വേത മേനോൻ, ഗീത വിജയൻ, പുതുമുഖം നിമ്മി ആന്റണി, നന്ദന രാജീവ്, മാസ്റ്റർ പ്രവേഗ് മാരാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മാർച്ച് അവസാനം എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും

Content Highlights; Siddique Shanthi Krishna new movie