റോ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘ഓപ്പറേഷൻ ജാവ’ ഫെബ്രുവരി 12 ന് തിയറ്ററുകളിലേക്ക്

upcoming Malayalam raw investigation movie operation java

വാസ്തവം, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിച്ച് നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ഓപ്പറേഷൻ ജാവ’ തീയറ്ററുകളിലെത്തുന്നു.

വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ലുക്ക്മാൻ, ബിനു പപ്പു, ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ, ദീപക് വിജയൻ, പി ബാലചന്ദ്രൻ, ധന്യ, അനന്യ, മമിത് ബൈജു, മാത്യൂസ് തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു റോ ഓപ്പറേഷൻ ത്രില്ലർ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ് ‘ഓപ്പറേഷൻ ജാവ’. ഫായിസ് സിദ്ധിഖ് ഛായഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ നിഷാദ് യൂസഫാണ്.

ജോയ് പോൾ എഴുതിയ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. തെന്നിന്ത്യയിലെ തന്നെ പ്രമുഖ ശബ്ദ സംവിധായകരായ വിഷ്ണുവും ശ്രീ ശങ്കറുമാണ് ജാവയുടെ ശബ്ദമിശ്രണം നിർഹച്ചിരിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വർഷക്കാലത്തോളം നീണ്ട ഗവേഷണത്തിനൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. ചിത്രീകരണം പൂർത്തിയായ ചിത്രം ഫെബ്രുവരി 12 നാണ് തിയേറ്ററുകളിലെത്തുന്നത്.

Content Highlights; upcoming Malayalam raw investigation movie operation java