പനാജി: അന്ത്രാഷ്ട്ര ചലചിത്രോല്‍സവത്തിന് ഇന്ന് ഗോവയില്‍ തുടക്കമാകും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഹൈബ്രിഡ് രീതിയില്‍ നടക്കുന്ന മേളയില്‍ 2500 ഡെലിഗേറ്റുകള്‍ക്ക് മാത്രമാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്. അല്ലാത്തവര്‍ക്ക് ഓണ്‍ലൈനായി സിനിമ കാണാനും അവസരമൊരുക്കിയിട്ടുണ്ട്.
Happy to announce the selection of 23 Feature and 20 non-feature films in Indian Panorama of 51st IFFI. @MIB_India pic.twitter.com/Kx0acUZc3N
— Prakash Javadekar (@PrakashJavdekar) December 19, 2020
മലയാളത്തില്‍ നിന്ന് അഞ്ച് ഫീച്ചര്‍ സിനിമകളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും മേളയില്‍ ഇടംനേടിയിട്ടുണ്ട്. പ്രദീപ് കാളിപുറം സംവിധാനം ചെയ്ത ‘സേഫ്’, ഫഹദ് ഫാസിലിന്റെ അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’, ആസിഫ് അലി നായകനായെത്തിയ നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’, സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ എന്നിവയാണ് ഫീച്ചര്‍ വിഭാഗത്തില്‍ ഇടം പിടിച്ചിരിക്കുന്ന സിനിമകള്‍. ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്കുള്ള മലയാള സിനിമ. ശരണ്‍ വേണുഗോപാലിന്റേതാണ് ചിത്രം.
15 ചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഗത്തിലുള്ളത്. ഈ വിഭാഗത്തില്‍ ഇത്തവണ മലയാള ചിത്രങ്ങളില്ല. വിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഇത്തവണത്തെ മേള അദ്ദേഹത്തിനായാണ് സമര്‍പ്പിക്കുന്നത്. ഡാനിഷ് സംവിധായകന്‍ തോമസ് വിന്റര്‍ബെര്‍ഗിന്റെ അനതര്‍ റൗണ്ടാണ് ഉദ്ഘാടന ചിത്രം. ജനുവരി 16 മുതല്‍ 24വരെയാണ് മേള നടക്കുന്നത്.
Content Highlight: 51st International Film Festival starts today in Goa