നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെയുള്ള കുറ്റാരോപണങ്ങളിൽ മാറ്റം വരുത്താൻ കോടതിയുടെ അനുമതി. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങളിൽ ഭേദഗതി വരുത്തണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം കോടതി ഭാഗികമായി അനുവദിക്കുകയായിരുന്നു. ഹെക്കോടതിയുടെ പരിഗണനയ്ക്കു വന്ന കുറ്റപത്രത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിനെ പ്രതിഭാഗം എതിർത്തിരുന്നു.
അതേസമയം ദിലീപിൻ്റെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷൻ്റെ അപേക്ഷ വിചാരണ കോടതി 19ലേക്ക് മാറ്റി. ബന്ധപ്പെട്ട മറ്റ് ഹർജികളും അന്ന് പരിഗണിക്കും. ഈ മാസം 21ന് കേസിൽ രഹസ്യവിചാരണ വീണ്ടും ആരംഭിക്കും. കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ അന്നു വിസ്തരിക്കും.
വിചാരണക്കോടതിയോടുള്ള അതൃപ്തി പ്രകടിപ്പിച്ച് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചതിനെ തുടർന്ന് വിചാരണ മുടങ്ങിയിരുന്നു. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതോടെയാണ് വിചാരണ പുനരാരംഭിച്ചത്.
content highlights: Actress Attack case against Dileep