കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകറിനെതിരെ തിരുവന്തപുരത്ത് ജീവനക്കാരുടെ പ്രതിഷേധം. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷനാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തൊഴിലാളികളെ അപമാനിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. അതേസമയം കെഎസ്ആർടിസിയിൽ അടിമുടി അഴിച്ചുപണി ആവശ്യമെന്ന് മാനേജിംഗ് ഡയറ്കടർ ബിജു പ്രഭാകർ തുറന്നടിച്ചു. എല്ലാ മേഖലയിലും വ്യാപക ക്രമക്കേട് കണ്ടെത്തിയതായും ടിക്കറ്റ് മെഷീനിൽ ഉൾപ്പെടെ കൃത്രിമം കാട്ടി വൻ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും എംഡി പറഞ്ഞു.
വർക്ക് ഷോപ്പിലെ ലോക്കൽ പർച്ചേസിലും സാമഗ്രഹികൾ വാങ്ങുന്നതിലും കമ്മീഷൻ പറ്റുന്നു. പഴയ ടിക്കറ്റ് നൽകി കണ്ടക്ടർമാർ പണം തട്ടുന്നു. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ കെഎസ്ആർടിസിയുടെ 100 കോടിയോളം രൂപ കാണാനില്ല. അന്ന് അക്കൌണ്ട് മാനേജറായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. നിലവിൽ എക്സിക്യട്ടീവ് ഡയറക്ടറാണ് ശ്രീകുമാർ. മറ്റൊരു എക്സിക്യൂടീവ് ഡയറക്ടറായ ഷറഫിനെതിരെയും നടപടിയുണ്ടാവും. അദ്ദേഹം വ്യക്തമാക്കി.
content highlights: KSRTC Employees protest