യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. അബുദാബിയിൽ പ്രവേശിച്ചാൽ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ ടെസ്റ്റ് നിര്‍ബന്ധമാണ്. ടെസ്റ്റ് നടത്താത്തവർക്ക് പിഴ ലഭിക്കും. 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ ടെസ്റ്റിലോ, ഡി.പി.ഐ പരിശോധനയിലോ നെഗറ്റീവ് ആയിരിക്കണം.
നേരത്തെ പ്രവേശനത്തിനുള്ള പരിശോധന സമയം 78 മണിക്കൂറും പിസിആർ ടെസ്റ്റ് ആറാം ദിവസവും ആയിരുന്നു നടത്തേണ്ടത്. ഈ ഇളവുകൾ പിൻവലിച്ചു. അതേസമയം വാക്സിൻ പരീക്ഷണത്തിന് സന്നദ്ധരായി വാക്സിൻ സ്വീകരിച്ചവർക്ക് അൽഹുസൻ ആപ്പിൽ E അല്ലെങ്കിൽ ഗോൾഡൻ സ്റ്റാർ ചിഹ്നങ്ങൾ ഉണ്ടെങ്കിൽ മാത്രം ഇക്കാര്യങ്ങളിൽ ഇളവുണ്ടാകും
Content Highlights; Abu Dhabi imposes new entry restrictions