രാജസ്ഥാനിൽ ബസ് വൈദ്യതി ലൈനിൽ തട്ടി തീപിടിച്ചുണ്ടായ അപകടത്തിൽ ആറ് മരണം. 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആറ് പേർ മരണപെട്ടു. ഗുരുതരാവസ്ഥയിലായ ആറ് പേർ ജോധ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പൊള്ളലേറ്റ മറ്റ് 13 പേരെ ജോധ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജസ്ഥാനിലെ ജലോറിലാണ് നിറയെ യാത്രക്കാരുമായി പോയ ബസിന് തീപിടിച്ച് അപകടമുണ്ടായത്. വഴിതെറ്റി ഓടിയ ബസ് വൈദ്യുതി ലൈനിൽ തട്ടി തീപിടിക്കുകയായിരുന്നു. രാജസ്ഥാനിലെ ബാർമിർ ജൈന ക്ഷേത്രം സന്ദർശിക്കാൻ പോയ അജ്മീർ സ്വദേശികളാണ് ബസിൽ ഉണ്ടായിരുന്ന ഭൂരിഭാഗം ആളുകളും എന്നാണ് നിഗമനം.
Content Highlights; bus catches fire in Rajasthan galore