എറണാകുളം എടയാർ മേഖലയിൽ വൻ തീപിടുത്തം; ഇടിമിന്നലിലുണ്ടായ ഷോർട് സർക്യൂട്ടാണ് തീ പിടുത്തതിന് കാരണമെന്ന് നിഗമനം

fire in Edayar industrial area

എറണാകുളം എടയാർ വ്യവസായ മേഖലയിൽ വൻ തീപിടുത്തം. പെയിന്റ് ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളിലും റബ്ബർ റീസൈക്ലിങ് യൂണിറ്റിലുമാണ് തീ പിടിച്ചത്. മുപ്പതിലധികം ഫയർ ഫോഴ്സ് യൂണിറ്റുകൾ മൂന്ന് മണിക്കോറോളം പരിശ്രമിച്ച ശേഷമാണ് തീ പൂർണമായും അണച്ചത്. രാത്രി 12 മണിയോടെയാണ് എടയാർ വ്യവസായ മേഖലയിലെ ഓറിയോൺ എന്ന പെയിന്റ് ഉത്പന്ന കമ്പനിയിൽ തീപിടുത്തം ഉണ്ടായത്.

ഇടിമിന്നലിലുണ്ടായ ഷോർട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രഥാമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയിൽ പെട്ട തൊഴിലാളികൾ ഓടി രക്ഷപെട്ടതു കൊണ്ട് ആളപായം ഉണ്ടായില്ല. ഓറിയോണിൽ നിന്നുമാണ് അടുത്തുള്ള കമ്പനികളിലേക്കും തീ പടർന്നത്. ജനറൽ കെമിക്കൽസ്, ശ്രീ കോവിൽ റബ്ബർ റീസൈക്ലിങ് യൂണിറ്റ് എന്നിവിടങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്.

450 ഏക്കറിൽ മൂന്നൂറോളം വ്യവസായ സ്ഥാപനങ്ങളാണ് എടയാർ മേഖലയിൽ പ്രവർത്തിക്കുന്നത്. കത്തി നശിച്ച സ്ഥാപനങ്ങളിൽ മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്ന ആരോപണവും നാട്ടുകാർ ഉയർത്തി.

Content Highlights; fire in Edayar industrial area