‘ഓപ്പറേഷൻ സ്ക്രീൻ’; കർട്ടനും കൂളിംഗ് ഫിലിമും ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

motor vehicle department operation screen

വാഹനങ്ങളിലെ ഡോർ ഗ്ലാസുകളും, വിൻഡ് ഷീൽഡ് ഗ്ലാസുകളും, കർട്ടൻ, ഫിലിം, മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിച്ച് മറക്കുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ‘ഓപ്പറേഷൻ സ്ക്രീൻ’ എന്ന പേരിലാണ് പരിശോധനകൾ നടത്തുന്നത്.

Operation Screen starts today By motor vehicle department | Operation Screen:  ഇന്ന് മുതൽ വണ്ടികൾക്ക് പണി വീഴും| News in Malayalam

മോട്ടോർ വാഹന നിയമങ്ങളുടേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തിൽ ഇത്തരം വാഹനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ സുപ്രീം കോടതിയും ഹൈക്കോടതിയും കർശന നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി. ആദ്യ ഘട്ടത്തിൽ ഇത്തരത്തിൽ പിടിക്കപെട്ടാൽ വാഹനത്തിന്റെ ഫോട്ടോയെടുത്ത് ഉടമക്ക് അയച്ചു കൊടുക്കുകയും തുടർ നടപടികളെ കുറിച്ച് വിശദീകരിക്കുകയും ഫൈൻ അടക്കാൻ നിർദേശിക്കുകയും ചെയ്യും.

തുടർന്ന് മൂന്ന് ദിവസത്തിനകം ഇത് തിരുത്തിയില്ലെങ്കിൽ കർശന നടപടികളിലേക്ക് കടക്കുന്നതായിരിക്കും. രജിസ്ട്രേഷൻ റദ്ധാക്കുന്നതടക്കമുള്ള നീക്കങ്ങളായിരിക്കും ഇത്തരക്കാർക്കെതിരെ സ്വീകരിക്കുന്നത്. കൂടാതെ ഇത്തരം വാഹനങ്ങളെ ബ്ലാക്ക ലിസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷ്ണർ അറിയിച്ചു.

Content Highlights; motor vehicle department operation screen