ഹെെക്ക് മെസഞ്ചർ അടച്ചുപൂട്ടുന്നു

Hike StickerChat shuts down

പ്രമുഖ ഇന്ത്യൻ ഇൻസ്റ്റൻ്റ് മെസേജിങ് ആപ്പായ ഹെെക്ക് അടച്ചുപൂട്ടുന്നു. ജനുവരി 21ന് ആപ്പിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ഹെെക്ക് സിഇഒ കവിൻ ഭാരതി മിത്തൽ ട്വിറ്ററിലൂടെ അറിയിച്ചു. ആപ്പ് പൂട്ടുകയാണെങ്കിലും ഉപയോക്താക്കൾക്ക് തങ്ങളുടെ സംഭാഷണങ്ങളും മറ്റ് ഡേറ്റയും ഡൌൺലോഡ് ചെയ്യാൻ കഴിയുമെന്നും മിത്തർ വ്യക്തമാക്കി.

‘ജനുവരി 21ന് സ്റ്റിക്കർ ചാറ്റ് അവസാനിപ്പിക്കുകയാണെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു. ഞങ്ങളിൽ വിശ്വാസമർപ്പിച്ച എല്ലാവർക്കും നന്ദി. നിങ്ങളില്ലാതെ ഞങ്ങൾ ഇവിടെ ഉണ്ടാവില്ല. നിങ്ങളുടെ ഡേറ്റകളൊക്കെ ആപ്പിൽ നിന്ന് ഡൌൺലോഡ് ചെയ്യാനാകും. വെബിലും റഷിലും ഹെെക്ക് ഇമോജികൾ പ്രവർത്തനം തുടരും’. മിത്തൽ ട്വീറ്റ് ചെയ്തു

ഇന്ത്യയുടെ സ്വന്തം മെസേജിങ് ആപ്പ് എന്ന വിശേഷണത്തോടെ 2012ലാണ് ഹെെക്ക് ആരംഭിക്കുന്നത്. ഏറ്റവും വലിയ ഇന്ത്യൻ ഫ്രീവെയർ, ക്രോസ്പ്ലാറ്റ്ഫോം ഇൻസ്റ്റൻ്റ് മെസേജിങ് ആപ്ലിക്കേഷനായിരുന്നു ഹെെക്ക്. സ്റ്റിക്കറുകളാണ് ഹെെക്കിനെ പ്രശസ്തമാക്കിയത്. സ്റ്റിക്കർ ചാറ്റുകൾ വ്യാപകമായതും ഹെെക്കിൻ്റെ വരവോടെയാണ്. 2016 ഓഗസ്റ്റിൽ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ആപ്പിനുണ്ടായിരുന്നത്. 

content highlights: Hike StickerChat shuts down