സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കിഫ്ബിയിലെ സിഎജി റിപ്പോർട്ട് നിയമസഭയിൽ

 kiifb cag report submitted in assembly 

സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കിഫ്ബിയിലെ വിവാദമായ സിഎജി റിപ്പോർട്ട് നിയമസഭയിൽ വെച്ചു. കിഫ്ബി കടമെടുപ്പ് നിയമസഭയുടെ അനുമതി പോലും ഇല്ലാതെ ആണെന്നും തനത് വരുമാനത്തിന് ബാധ്യത ഉണ്ടാക്കുന്നതാണിതെന്നും റിപ്പോർട്ട് പറയുന്നു. ഭരണഘടനാവ്യവസ്ഥകൾ പാലിക്കാതെയാണ് കിഫ്ബി വായ്പയെടുക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കിഫ്ബി സംസ്ഥാനത്തിൻ്റെ പ്രത്യക്ഷ ബാധ്യതയാണെന്നും മസാലബോണ്ട് ബാഹ്യമായ കടമെടുപ്പാണെന്നും സിഎജി വ്യക്തമാക്കുന്നു.

കിഫ്ബിയുടെ കടമെടുപ്പ് ആകസ്മിക ബാധ്യതയാണെന്ന സർക്കാരിൻ്റെ വാദം സിഎജി റിപ്പോർട്ട് പൂർണമായും തള്ളി. കിഫ്ബിയുടെ കടമെടുപ്പ് മസാലബോണ്ട് വഴിയാണ്. എന്നാൽ വിദേശ കടമെടുപ്പിനുള്ള അധികാരം കേന്ദ്രസർക്കാരിനാണ്. അതിനാൽ കേരളത്തിൻ്റെ നടപടി കേന്ദ്രത്തിൻ്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇത്തരം മാതൃക മറ്റു സംസ്ഥാനങ്ങളും പിന്തുടർന്നാൽ കേന്ദ്രം അറിയാതെ രാജ്യത്തിൻ്റെ ബാധ്യത വർധിക്കുമെന്നും സിഎജി ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. 

വലിയ വിവാദങ്ങൾക്ക് കാരണമായ സിഎജി റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. കിഫ്ബി വഴിയുള്ള വായ്പ എടുക്കൽ ഭരണഘടനാവരുദ്ധവും സർക്കാറിനും വൻ ബാധ്യത ഉണ്ടാക്കുമെന്നും സിഎജി കണ്ടെത്തിയെന്ന് ധനമന്ത്രി തന്നെയാണ് റിപ്പോർട്ട് പരസ്യപ്പെടുത്തിയത്. 

content highlights: kiifb cag report submitted in assembly