മലപ്പുറത്ത് പോക്സോ കേസ് ഇര മൂന്നാം തവണയും പീഡനത്തിനിരയായി

POCSO case victim again attacked

മലപ്പുറത്ത് പോക്സോ കേസ് ഇര വീണ്ടും പീഡനത്തിനിരയായി. പാണ്ടിക്കാട് സ്വദേശിയായ 17ാം കാരിയാണ് മൂന്നാം തവണയും പീഡനത്തിനിരയായത്. പീഡനത്തിന് ഇരയായതിനെ തുടർന്ന് രണ്ടു തവണ കുട്ടിയെ ചിൽഡ്രൻസ് ഹോമിലാക്കിയിരുന്നു. എന്നാൽ ബന്ധുക്കളെത്തി രണ്ടു തവണയും കൂട്ടികൊണ്ടുപോയിരുന്നു. പിന്നാലെയാണ് കുട്ടി വീണ്ടും പീഡനത്തിന് ഇരയായത്. 

2016ൽ പതിമൂന്നാം വയസിലാണ് പെൺകുട്ടി ആദ്യം പീഡനത്തിനിരയായത്. സംഭവത്തിന് കേസെടുത്തതിന് പിന്നാലെ കുട്ടിയെ സർക്കാർ സംരക്ഷണയിലാക്കി. എന്നാൽ ബന്ധുക്കൾ കുട്ടിയെ സംരക്ഷിക്കാമെന്ന് അറിയിച്ച് എത്തിയതോടെ വിട്ടുനൽകി. എന്നാൽ രണ്ടാമതും കുട്ടി പീഡനത്തിന് ഇരയായതോടെ കൂട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തു. 2020ൽ കൊവിഡിന് മുമ്പായി കുട്ടിയെ വീണ്ടും ബന്ധുക്കൾക്കൊപ്പം അയച്ചു. അതോടെയാണ് മൂന്നാമതും കുട്ടി ലെെംഗിക അതിക്രമത്തിന് ഇരയായത്. 

കുട്ടിയുടെ സുരക്ഷ വിലയിരുത്താതെ വിട്ടയച്ചതാണ് വീണ്ടും പീഡനത്തിന് കാരണമായതെന്ന ആരോപണം  ഉയരുന്നുണ്ട്. അതേസമയം ബന്ധുക്കളല്ല കുട്ടിയെ പീഡിപ്പിച്ചതെന്ന് ചെെൽഡ് വെൽഫെയർ കമ്മിറ്റി അംഗം ഷജേഷ് ഭാസ്കർ മാധ്യമങ്ങളോട് പറഞ്ഞു. ചെെൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നിന്ന് റിപ്പോർട്ട് വരുത്തിയ ശേഷമാണ് കുട്ടിയെ റിലീസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സഹോദരനും ഭാര്യയും ചേർന്നാണ് കുട്ടിയെ കൊണ്ടുപോയത്. സംഭവത്തിൽ പാണ്ടിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. 

content highlights: POCSO case victim again attacked