എബിപി നെറ്റ്‌വർക്കും സി-വോട്ടറും ചേർന്ന് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ നിയമസഭയിൽ കേരളത്തിൽ ഇടതുപക്ഷത്തിന് മുൻതൂക്കം. ഉമ്മൻചാണ്ടിയേക്കാൾ ഇരട്ടി ജനസമ്മതനായ നേതാവാണ് പിണറായി വിജയനെന്നും സർവേ പറയുന്നു. 6000 പേരാണ് സർവേയിൽ പങ്കെടുത്തത്.
എൽഡിഎഫിന് 140 സീറ്റിൽ 85 സീറ്റ് ലഭിക്കുമെന്നാണ് സർവേ ഫലം. 41.6% ശതമാനം വോട്ട് ലഭിക്കും. എന്നാൽ യുഡിഎഫിന് 49 മുതൽ 57 സീറ്റുവരെയും ബിജെപിക്ക് പൂജ്യം മുതൽ 2 സീറ്റ് വരെയും ലഭിക്കുമെന്നാണ് സർവേയിൽ പറയുന്നത്. യുഡിഎഫിന് 34.6 ശതമാനം വോട്ട് ലഭിച്ചപ്പോൾ ബിജെപിക്ക് 15.3 ശതമാനമാണ് ലഭിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് പിണറായി വിജയനെയാണ്, 46.7 ശതമാനം പേർ. ഉമ്മൻചാണ്ടിക്ക് ലഭിച്ചത് 22.3 ശതമാനത്തിൻ്റെ പിന്തുണയാണ്. 6.3 ശതമാനം വോട്ട് ലഭിച്ച് ആരോഗ്യമന്ത്രി കെ കെ ഷെെലജയാണ് മൂന്നാം സ്ഥാനത്ത്. ബംഗാളിൽ തൃണമൂലിനും തമിഴ്നാട്ടിൽ യുപിഎ സഖ്യത്തിനും പുതുച്ചേരിയിലും അസമിലും എൻഡിഎയ്ക്കും ഭരണതുടർച്ചയുണ്ടാകുമെന്ന് സർവേ പറയുന്നു.
content highlights: ABP-CVoter Opinion Poll