മതവികാരം വ്രണപെടുത്തിയെന്നും സാമൂഹിക വികാരത്തെ സാരമായി ബാധിച്ചുവെന്നും ആരോപിച്ച് ആമസോൺ പരമ്പര ‘മിർസാപൂർ’ നെതിരെ കേസ്. ഉത്തർ പ്രദേശിലെ മിർസാപൂർ കോത്വാലി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിന്ധ്യാവാസിനി ദേവതയുടെ നാടായ പ്രതിച്ഛായ മിർസാപൂരിന്റെ പ്രതിച്ഛായക്ക് മോശം വരുത്തുമെന്നും പരാതിയിൽ പറയുന്നുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു സമാനമായ ആരോപണങ്ങൾ ഉന്നയിച്ച പരാതിയിൽ മറ്റൊരു ആമസോൺ പരമ്പരയായ താണ്ഡവിനെതിരേയും ഉത്തർപ്രദേശ് സർക്കാർ കേസെടുത്തത്. ചിൽബില്യ ഗ്രാമത്തിലെ ചതുർവേധി എന്നയാളുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നതെന്നും മിർസാപൂർ പരമ്പരയുടെ നിർമ്മാതാക്കൾക്കും ആമസോൺ പ്രൈം വീഡിയോ ഉടമകൾക്കെതിരെയും കേസ് എടുത്തിരിക്കുന്നതെന്നും മിർസാപൂർ എസ്പി അജയ് കുമാർ സിംഗ് പറഞ്ഞു.
പരമ്പരയുടെ നിർമ്മാതാക്കളായ റിതേഷ് സാദ്വാനി, ഫർഹാൻ അഖ്തർ, ഭൌമിക് ഗോണ്ടെലിയ എന്നിവർക്കും ആമസോൺ പ്രൈം വീഡിയോക്ക് എതിരേയും ഐപിസി 295-എ, 505, 34 വകുപ്പുകളും ഐടി ആക്ടിന്റെ 67 എ വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. മോശം സംഭാഷണങ്ങളും അവിഹിത ബന്ധങ്ങളും കുത്തി നിറച്ചതാണ് പരമ്പരയെന്നും ചതുർവേദി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
Content Highlights; case against the Mirzapur series