നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും

the court rejected a plea against Dileep which wants to revoke his bail 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി മറ്റന്നാള്‍ പരിഗണിക്കും. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരിലാണ് ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

കേസിലെ മാപ്പു സാക്ഷിയായ വിപിന്‍ ലാലിനെ ഭീക്ഷണിപ്പെടുത്തിയെന്നും മറ്റു സാക്ഷികളെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചതും കണക്കിലെടുത്താണ് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയത്. കേസില്‍ മറ്റ് പ്രതികളായ സുനില്‍ കുമാര്‍, മണികണ്ഠന്‍ എന്നിവരുടെ ജാമ്യപേക്ഷ തള്ളി. വിപിന്‍ ലാലിന് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് ജയില്‍ അധികൃതര്‍ക്ക് വീഴ്ച്ചയുണ്ടായോ എന്ന കാര്യത്തില്‍ നാളെ വിധിയുണ്ടായേക്കും.

വിചാരണയ്ക്ക് മുമ്പ് മാപ്പു സാക്ഷിയായ വിപിന്‍ ജയിലിന് വെളിയില്‍ പോയതുമായി ബന്ധപ്പെട്ട് കോടതി ഇന്ന് വിശദമായി വാദം കേട്ടു. കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഇന്ന് കേസ് പരിഗണിച്ചത്.

Content Highlight: Court hear plea on Dileep’s bail by 21st