നടി അനുശ്രീക്കെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം ബോർഡ്. ഭരണസമിതിയെ വഞ്ചിച്ച് ക്ഷേത്ര പരസിരത്ത് പരസ്യ ചിത്രീകരണം നടത്തി അന്യായമായി ലാഭമുണ്ടാക്കിയെന്നാണ് പരാതി. ഹിന്ദുസ്ഥാൻ യൂണിലിവർ, സിക്സ്ത് സെൻസ് കമ്പനിയുടെ ശുഭം ദുബെ എന്നിവർക്കെതിരേയും പരാതിയുണ്ട്. വഴിപാട് നടത്തുന്നതിനും ക്ഷേത്ര പരിസരം സാനിറ്റെെസ് ചെയ്യുന്നതിനും മാത്രമായിരുന്നു അനുമതിയെടുത്തതെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ വാദം.
നേച്ചർ പ്രോട്ടക്റ്റ് എന്ന ഉൽപ്പന്നം വഴിപാടായി നൽകാനും ജനുവരി 12 മുതൽ മൂന്ന് ദിവസം സാനിറ്റെെസ് ചെയ്യുന്നതിനുമായിരുന്നു അപേക്ഷ നൽകിയിരുന്നത്. എന്നാൽ ഈ അനുമതി ദുരുപയോഗം ചെയ്തുവെന്നാണ് ഭരണസമിതി പറയുന്നത്. സാനിറ്റെെസേഷൻ പരസ്യചിത്രീകരണമാക്കി ലാഭമുണ്ടാക്കിയെന്നാണ് ദേവസ്വം ബോർഡിൻ്റെ ആരോപണം.
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് പരസ്യം പതിക്കാനുള്ള നീക്കം ഉണ്ടായപ്പോൾ അത് തടഞ്ഞിരുന്നുവെന്ന് ഭരണസമിതി പറയുന്നു. എന്നാൽ അനുമതി നൽകുമ്പോൾ ചിത്രീകരണം പാടില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചിരുന്നില്ലെന്ന് കമ്പനി പറയുന്നു.
content highlights: Guruvayur devaswom board against actress Anusree