കടയ്ക്കാവൂര്‍ പോക്സോ കേസിൽ അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ ഹെെക്കോടതിയിൽ. കുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അമ്മയുടെ മൊബെെൽ ഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നങ്ങൾ മാത്രമല്ല. അമ്മ കുട്ടിക്ക് ചില മരുന്നുകൾ നൽകിയിരുന്നു. പൊലീസ് പരിശോധനയിൽ ഈ മരുന്നുകൾ കണ്ടെത്തിയിട്ടുണ്ട്. കേസ് ഡയറി പരിശോധിക്കാൻ കോടതി തയ്യാറാകണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഇത് കണക്കിലെടുത്ത കോടതി ഇന്ന് തന്നെ കേസ് ഡയറി ഹാജരാക്കാനും ആവശ്യപ്പെട്ടു.
2017 മുതൽ 2019 വരെ മാതാവ് മകനെ ലെെംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. അതേ സമയം പൊലീസ് ശരിയായ ദിശയിലല്ലെന്നാണ് കുട്ടിയുടെ അമ്മയുടെ ആരോപണം. പിതാവിൻ്റെ സമ്മർദ്ദത്തിലാണ് കുട്ടി തനിക്കെതിരെ ആരോപണം ഉന്നയിച്ചെന്നുമാണ് യുവതി കോടതിയിൽ വാദിച്ചത്. കേസില്‍ വിശദമായ വാദം കേട്ട കോടതി കേസ് ഡയറി കൂടി പരിശോധിച്ച ശേഷം നാളെ അമ്മയുടെ ജാമ്യ ഹര്‍ജിയില്‍ വിധി പറയും.
content highlights: Kadakkavoor POCSO Case, Government opposes mother’s bail application